നിയമനടപടിക്ക് ഒരുങ്ങി ഡീൻ കുര്യാക്കോസ്…
തൊടുപുഴ: എല്‍ഡിഎഫ് ലോക്സഭ സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിനെതിരെ സിറ്റിങ് എംപിയും കോണ്‍ഗ്രസ് നേതാവുമായ ഡീൻ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനകൂലിച്ച് ഡീന്‍ വോട്ടു ചെയ്തു എന്നാരോപിച്ച് ജോയ്സ് ജോര്‍ജ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി ഡീന്‍ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചത്. ജോയ്സ് ജോര്‍ജിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആരോപണങ്ങള്‍ പിന്‍വലിച്ച് 15ദിവസത്തിനുള്ളില്‍ മാപ്പുപറയണമെന്നാണ് നോട്ടീസില്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാപ്പു പറയാൻ തയ്യാറായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തൊടുപുഴയിലെ അഭിഭാഷകന്‍ റെജി ജി നായര്‍ മുഖേനയാണ് ഡീൻ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചത്.