Entertainment
പുഷ്പ 2 വിലെ നായിക സാമന്ത ചര്‍ച്ചയാകുന്നു
പുഷ്പ രണ്ടാം ഭാഗമായ പുഷ്പ ദ റൂളിൽ സാമന്തയുടെ സാന്നിധ്യം ചർച്ചയാകുന്നു. ആദ്യ ഭാഗം 2021 ലെ ബ്ലോക്ക്ബസ്റ്റർ ആയി മാറി. ചിത്രം തെന്നിന്ത്യൻ ബോക്‌സ് ഓഫീസിൽ ഒരു തരംഗം സൃഷ്ടിച്ചു. ചിത്രത്തിൻ്റെ ക്ലൈമാക്‌സ് സീനിൽ സാമന്തയാണ് ഗാനം അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്.
200 ദിവസത്തിനുള്ളിൽ പുഷ്പ 2 റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പങ്കുവെച്ച പോസ്റ്റർ. പുഷ്പ 2 2024 ഓഗസ്റ്റ് 15 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രം അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രത്തിലെ നായകൻ അല്ലു അർജുന് പ്രതിഫലത്തിന് പകരം ലാഭവിഹിതം ലഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സിനിമയുടെ വരുമാനത്തിൻ്റെ 33 ശതമാനം താരത്തിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്.