Uncategorized

വീട്ടമ്മയുടെ കൊലപാതകം -അന്വേഷണം അയൽവാസികളായ അതിഥി തൊഴിലാളികളിലേക്ക് …

കോതമംഗലത്തെ വീട്ടമ്മയുടെ കൊലപാതകക്കേസിൽ അയൽവാസികളായ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിന്റെ നിരീക്ഷണത്തിൽ. കൊല്ലപ്പെട്ട സാറാമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നഅസം സ്വദേശികളാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം കൊല്ലപ്പെട്ട സാറാമ്മയുടെ പോസ്റ്റുമോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും .തലയില്‍ കനമുള്ള വസ്തുകൊണ്ട് അടിച്ച നിലയിലായിരുന്നു .
കഴിഞ്ഞ ദിവസമായിരുന്നു കള്ളാട് ചെങ്ങമനാട്ട് സ്വദേശി സാറാമ്മ(72)യെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ സാറാമ്മ ധരിച്ച സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പരിസരത്ത് മഞ്ഞള്‍പൊടി വിതറിയ നിലയിലുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button