സി കൃഷ്‌ണകുമാർ ദുർബല സ്ഥാനാർഥി ! വിമർശനവുമായി ബിജെപി നേതാക്കൾ …
കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ എൻഡിഎക്ക് ലഭിച്ചത് ദുർബല സ്ഥാനാർത്ഥിയെന്ന് ആരോപണം .നടൻ സി കൃഷ്‌ണകുമാറിനെ ബിജെപി ദേശീയനേതൃത്വം കൊല്ലത്ത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ പതിവുപോലെ യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രനെ സഹായിക്കാനാണ് ബിജെപിയുടെ ശ്രമം എന്നാണ് നേതാക്കൾ ആരോപിക്കുന്നത് .ഇതിനായിട്ടാണ് കൊല്ലവുമായി യാതൊരു ബന്ധവുമില്ലാത്ത കൃഷ്‌ണകുമാറിനെ രംഗത്ത് ഇറക്കിയതെന്നാണ് ജില്ലയിലെ ബിജെപി നേതാക്കൾ അവകാശപ്പെടുന്നത് .
2014ൽ പി എം വേലായുധനും 2019ൽ കെ വി സാബുവും ആയിരുന്നു കൊല്ലത്ത് ബിജെപി സ്ഥാനാർഥികൾ.ഇത്തരത്തിൽ ദുർബലരായ സ്ഥാനാർഥികളെ രംഗത്തിറക്കിയതിന്റെ രാഷ്‌ട്രീയനേട്ടം ലഭിച്ചത് പ്രേമചന്ദ്രനായിരുന്നു . 2024ലും സ്ഥാനാർഥി പ്രഖ്യാപനത്തിലുടെ ബിജെപി ലക്ഷ്യം പ്രേമചന്ദ്രന് രക്ഷാ പാക്കേജ് ആണെന്നാണ് പറയുന്നത് .ഇതും ഡൽഹിയിലുണ്ടായ ഡീൽ ആണൊ എന്ന സംശയം ജില്ലയിലെ ബിജെപി നേതാക്കൾക്കുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് പ്രേമചന്ദ്രനെ സഹായിക്കാനാണെന്ന വിമർശനം നേരുത്തെ മാധ്യമങ്ങളും ഉന്നയിച്ചിരുന്നു .