വോട്ടർമാർക്ക് തങ്ങളുടെ ബൂത്ത് ഏതാണ് എന്നറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം ………
ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് തങ്ങളുടെ ബൂത്ത് ഏതാണെന്ന് അറിയാൻ എളുപ്പ വഴി . പേര്, ജനനത്തീയതി , ജില്ല, നിയമസഭ മണ്ഡലം എന്നിങ്ങനെയുള്ള വിവരങ്ങള്‍ മാത്രം നല്കിയാല് നിങ്ങളുടെ ബൂത്ത് ഏതെന്നു അറിയാനാകും .electoralsearch.eci.gov.in വെബ്സൈറ്റിലൂടെയാണ് ഓരോ വോട്ടർമാർക്കും തങ്ങളുടെ ബൂത്തുകള്‍ കണ്ടെത്താനാവുക. ഈ വെബ്സൈറ്റില്‍ ക്ലിക്ക് ചെയ്ത് പേര്, ജനനത്തീയതി , ജില്ല, നിയമസഭ മണ്ഡലം എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്കിയാല് ബൂത്ത് ഏതെന്നു അറിയാനാകും. വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്കി സെര്‍ച്ച് ചെയ്ത് പോളിംഗ് ബൂത്ത് കണ്ടെത്തുന്നത്തിനും കഴിയും.കൂടാതെ ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ്ഫോമില്‍ വരുന്ന വോട്ടർ ഹെല്പ് ലൈൻ ആപ്പ് വഴിയും ഹെല്പ്ലൈന് നമ്പറായ 1950 ല്‍ ബന്ധപ്പെട്ടാലും പോളിംഗ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും .
ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതൽ അറിയാനുള്ള മൊബൈൽ ആപ്ലിക്കേഷനാണ് കെ.വൈ.സി ആപ്ലിക്കേഷൻ. അതത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്തെ പശ്ചാത്തലം, സത്യവാങ്മൂലം എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനായി വോട്ടർമാർക്ക് ഉപയോഗിക്കുന്ന ഉപഭോക്തൃ സൗഹൃദ മൊബൈൽ ആപ്പ് ആണ് കെവൈസി.