Uncategorized

കഴിഞ്ഞ തവണ ഇടതുപക്ഷത്ത് ഉള്ളവര്‍ പോലും രാഹുലിന് വോട്ട് ചെയ്തു ,ഇത്തവണ അതുണ്ടാവില്ല -ആനി രാജ

വയനാട്ടിലെ ജനങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ അവരോടൊപ്പം സ്ഥലം എം പി രാഹുൽ ഗാന്ധി ഉണ്ടായിരുന്നില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഇല്ല എന്നത് വയനാട്ടുകാരുടെ പരാതിയാണ്. പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം കേട്ട് കഴിഞ്ഞ തവണ ഇടതുപക്ഷത്ത് ഉള്ളവര്‍ പോലും രാഹുലിന് വോട്ട് ചെയ്തിരുന്നു. ഇത്തവണ ജനങ്ങള്‍ കൃത്യമായി വിധിയെഴുതുമെന്നും ആനി രാജ പറഞ്ഞു .
വോട്ടർമാർക്കിടയിലേക്ക് ചെല്ലുമ്പോൾ നിങ്ങൾ ഇവിടെ ഉണ്ടാകുമോ എന്നാണ് വോട്ടര്‍മാര്‍ ചോദിക്കുന്നത്. അതായത് ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ വോട്ടര്‍മാര്‍ക്ക് ഒരു പ്രതിസന്ധി വരുമ്പോള്‍ അവരൊടൊപ്പം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം . അനൗദ്യോഗികമായി ഞാന്‍ മണ്ഡലത്തിലൂടെ പലതവണ യാത്ര നടത്തിയിരുന്നു. അപ്പോഴെല്ലാം നേരിട്ട ചോദ്യമാണിത്. ഞാന്‍ മണ്ഡലത്തില്‍ തന്നെയുണ്ടാവുമെന്നാണ് എനിക്ക് നല്‍കാന്‍ കഴിയുന്ന ഉറപ്പ് എന്നും ആനി രാജ വ്യക്തമാക്കി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button