രണ്ടരവയസുകാരി കൊലപാതകം- ഭാര്യയുമായുള്ള പ്രേശ്നങ്ങളാണ് കാരണമെന്ന് പ്രതി
കാളികാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് കുഞ്ഞിനെ മര്‍ദ്ദിക്കാന്‍ കാരണമെന്ന് ഇയാള്‍ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു . മുഹമ്മദ് ഫായിസിന്റെ ബന്ധുക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നതുള്‍പ്പടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
ക്രൂരമായ മര്‍ദ്ദനമേറ്റതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗററ്റ് കൊണ്ട് കുത്തിയ പാടുകള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് ഫായിസിനെ പൊലീസ് സര്‍ജന് മുന്നില്‍ ഹാജരാക്കാനൊരുങ്ങുകയാണ് പൊലീസ്.