Uncategorized

വിഡി സതീശനെതിരായ കോഴ ആരോപണം – ഇന്ന് പരിഗണിക്കും

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി ഡി സതീശൻ 150 കോടി രൂപ കോഴ വാങ്ങി എന്ന ആരോപണ കേസ് ഇന്ന് കോടതി പരിഗണിക്കും.തിരുവനന്തപുരം വിജിലൻസ് കോടതിയാണ് കേസ് ഇന്ന് പരിഗണിക്കുന്നത് . പി വി അൻവർ എംഎൽഎ ആയിരുന്നു നിയമസഭയിൽ ഇത്തരമൊരു ആരോപണം ഉന്നയിച്ചത് . വി ഡി സതീശനെതിരായ കോഴയാരോപണം വിജിലൻസ് അന്വേഷിക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം. .സിൽവർ ലൈൻ പദ്ധതി തടസപ്പെടുത്താൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇതര സംസ്ഥാന ലോബികളിൽ നിന്നും 150 കോടി രൂപ കോഴ വാങ്ങി എന്നായിരുന്നു പി വി അൻവർ എംഎൽഎയുടെ ആരോപണം. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശി ഹഫീസ് വിജിലൻസ് ഡയറകർക്ക് പരാതി നൽകിയിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെ പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിൽ വിജിലൻസ് നിലപാട് ഇന്ന് കോടതിയെ അറിയിക്കും.

സിൽവർ ലൈൻ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാൻ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോൺഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു എംഎൽഎ നിയമസഭയിൽ ആരോപിച്ചത്. പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐ.ടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐ.ടി ബിസിനസ് തകര്‍ന്നു പോകുമായിരുന്നുവെന്നും പറഞ്ഞ അൻവര്‍ എംഎൽഎ, കേരളത്തില്‍ നിന്നും ഓരാളെ പോലും ജോലിക്ക് കിട്ടാത്ത സ്ഥിതി ഈ പ്രദേശങ്ങളിൽ ഉണ്ടാകുമായിരുന്നു എന്നും പറഞ്ഞിരുന്നു. 2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയതിനാലാണ് ഐ.ടി കമ്പനിക്കാര്‍ പ്രതിപക്ഷ നേതാവിന് 150 കോടി രൂപ നല്‍കിയെന്നാണ് പിവി അൻവർ ആരോപിച്ചത്.150 കോടി രൂപയുടെ ഗുരുതരമായ കോഴ ആരോപണം ഉയർന്നിട്ടും വി ഡി സതീശൻ വ്യക്തമായ വിശദീകരണമോ മറുപടിയോ ഇതുവരെയും നൽകിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button