Uncategorized
ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിലൂടെ മിനി ബസ് കയറി-യുവാവിന് ദാരുണാന്ത്യം …
മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി ദാരുണാന്ത്യം. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തുവെച്ചാണ് അപകടം നടന്നത്.ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രാത്രി കലാപരിപാടികള്‍ നടക്കുന്നതിനിടെ സമീപത്തെ മൈതാനത്തു കിടന്നുറങ്ങുകയായിരുന്നു രാജീവ് .ഇതിനിടെയാണ് രാജീവിന്റെ തലയിലൂടെ മിനി ബസ് കയറി ഇറങ്ങിയത് .രാജീവ് തത്ക്ഷണം മരിച്ചു. മിനി ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.