Uncategorized
പഞ്ചായത്ത് മാലിന്യത്തിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു…..
വയനാട് സുല്‍ത്താന്‍ബത്തേരിയിൽ പഞ്ചായത്ത് മാലിന്യത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്. ചുള്ളിയോട് കാലിചന്തയില്‍ ഹരിത കര്‍മ്മ സേന സൂക്ഷിച്ച മാലിന്യത്തിനാണ് തീ പിടിച്ചത്. ഇതിന് സമീപത്തെ ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ഭാസ്കരന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുമ്പ് തീ ആളിപ്പടരുകയായിരുന്നു .ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ബത്തേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തിരച്ചില്‍ നടത്തി. ഈ തിരച്ചിലിലാണ് കത്തികരിഞ്ഞ നിലയില്‍ ഭാസ്കരന്റെ മൃതദേഹം കണ്ടെത്തിയത്. ഭാസ്കരന്റെ മൃതദേഹം സുല്‍ത്താന്‍ ബത്തേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.