Uncategorized

ഹോളി ആഘോഷത്തിനിടെ തര്‍ക്കം-വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് തമ്മിലടിച്ചു …

തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം .വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് തമ്മിലടിക്കുകയായിരുന്നു . കോളേജിൽ നടന്ന ഹോളി ആഘോഷത്തിൽ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് എന്നാണ് പോലീസ് നിഗമനം . മെൻസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ക്യാമ്പസിന് പുറത്ത് താമസിക്കുന്ന വിദ്യാർത്ഥികളെ അവരുടെ താമസസ്ഥലത്ത്  കയറി മർദിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ലാത്തിവീശിയാണ് സംഘർഷം നിയന്ത്രിച്ചത്.പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് ശ്രീകാര്യം പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button