ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലാണ് സര്‍ഫറാസ് ഖാന്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സര്‍ഫറാസ് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങി. അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സര്‍ഫറാസ് അര്‍ദ്ധ സെഞ്ച്വറി തികച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ സര്‍ഫറാസ് ഖാന്റെ പിതാവ് നൗഷാദ് ഖാന് ഥാര്‍ സമ്മാനമായി നല്‍കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. മകനെ ഇന്ത്യന്‍ ടീമിലെത്തിക്കാന്‍ പിതാവും പരിശീലകനുമായ നൗഷാദ് നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് ബിസിസിഐ പുറത്തിറക്കിയ വീഡിയോ പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനം.