Uncategorized
ചൂട് ഉയരുന്നു… ചിക്കൻപോക്സിനെതിരെ ജാഗ്രത പാലിക്കണം ….

സംസ്ഥാനത്ത് വേനൽചൂട് ഉയരുന്ന സാഹചര്യത്തിൽ ചിക്കൻപോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് . രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ചികിത്സ തേടണമെന്നും മന്ത്രി അറിയിച്ചു . യാതൊരു കാരണവശാലും സ്വയംചികിത്സ പാടില്ല. ശിശുക്കൾ, കൗമാരപ്രായക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, എച്ച്ഐവി ബാധിതർ, കാൻസർ ബാധിതർ, അവയവ ശസ്ത്രക്രിയ കഴിഞ്ഞവർ, ദീർഘകാലമായി ശ്വാസകോശ/ത്വക്ക് രോഗമുള്ളവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. അതിനാൽ, ഈ കാറ്റഗറിയിൽ ഉൾപ്പെടുന്നവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി .