കേടായ പാൽ തിരികെനൽകാൻ ശ്രമിച്ച വീട്ടമ്മക്ക് നഷ്ടമായത് 77,000 രൂപ
കേടായ പാൽ തിരികെ നൽകാൻ ശ്രമിക്കുന്നതിനിടയിൽ സൈബർ തട്ടിപ്പിനിരയായ വീട്ടമ്മക്ക് നഷ്ടമായത് 77,000 രൂപ.കസ്തൂർബാ നഗറിലെ താമസക്കാരിയായ 65 കാരിയാണ് തട്ടിപ്പിനിര ആയത് .ഓൺലൈൻ വഴി വാങ്ങിയ പാലുകളിൽ ഒന്ന് കോടായതിനെ തുടർന്ന് ഇവർ മാറ്റിനൽകാൻ ഓൺലൈനിൽ വഴി ഗ്രോസറി കമ്പനിക്ക് പരാതി നൽകി .ഗൂഗിളിൽ കണ്ടെത്തിയ ഒരു ഹെൽപ്പ് ലൈൻ നമ്പറിലാണ് പരാതി നൽകിയത് .തുടർന്ന് കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് ഒരാൾ ഫോണിലൂടെ ബന്ധപെട്ടു .
പാൽ തിരികെ നൽകേണ്ടതില്ലെന്നും ചെലവായ തുക റീഫണ്ട് ചെയ്യാം എന്നും ഉറപ്പ് നൽകി .പണം റീഫണ്ട് ചെയ്യാൻ യു.പി.ഐ ഐഡി അടങ്ങിയ വാട്‌സ്ആപ്പ് സന്ദേശം വയോധികയ്ക്ക് നൽകി. അതിൽ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് ആയ ഫോൺപെ വഴി പണം ട്രാൻസ്ഫർ ചെയ്യാനുള്ള ഓപ്‌ഷനും തുടർന്ന് യു.പി.ഐ ഐഡിയും തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചു. അതനുസരിച്ച വന്ന വീട്ടമ്മ തുടർന്നുള്ള നിർദേശങ്ങളും പാലിച്ചതോടെയാണ് പണം നഷ്ടമായത് .തട്ടിപ്പിനിരയായി എന്ന് മനസിലായതോടെ സ്ത്രീ സൈബർ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്തു .