Life StyleNews
ഹോട്ടൽ മാലിന്യം വളമാക്കി ; മാരാരിക്കുളത്ത് നേട്ടം കൊയ്ത് വാഴകൃഷി..
മാരാരിക്കുളം: ഹോട്ടൽ മാലിന്യം വളമാക്കി മാരാരിക്കുളത്ത് നേട്ടം കൊയ്ത് വാഴകൃഷി. മാരാരിക്കുളം തെക്കു പഞ്ചായത്ത് ഏഴാം വാർഡിലെ ആതിര പറമ്പിൽ ജയദേവൻ ആണ് ഹോട്ടലിലെ മാലിന്യം വളമാക്കി വാഴ കൃഷി ആരംഭിച്ചത്.
ഹോട്ടൽ നടത്തിയിരുന്ന ജയദേവനെ അലട്ടിയിരുന്ന പ്രധാന പ്രശ്നം മാലിന്യ നിർമ്മാർജ്ജനമായിരുന്നു. ഇതിന് പാരഹാരമായി കലവൂരിലെ വീട്ടുവളപ്പിൽ 600 വാഴ നട്ടു. ഇലയും വാഴ കുലയും ഹോട്ടൽ ആവശ്യത്തിന് ഉപയോഗിക്കുന്നു. ഭാര്യ മഞ്ചുവും മക്കൾ ആതിരയും അഞ്ജനയും കൃഷിയിൽ സഹായിക്കാനുണ്ട്.