ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2024 സീസണിന്റെ പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചു. 12 വര്‍ഷങ്ങള്‍ക്കു ശേഷം ഐപിഎൽ ഫൈനല്‍ മത്സരത്തിന് ചെന്നൈ വേദിയാകും. മേയ് 26-ന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം മൈതാനം കൂടിയാണ് ചെപ്പോക്ക്. 2011 ,2012 സീസണുകളിൽ ചെന്നൈ ആയിരുന്നു ഐപിഎൽ ഫൈനൽ വേദി.ഫൈനലിന് പുറമേ സീസണിലെ രണ്ടാം ക്വാളിഫയറിനും ചെന്നൈയാണ് വേദിയാകുക. അതേസമയം ആദ്യ ക്വാളിഫയറും എലിമിനേറ്റര്‍ പോരാട്ടവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. മേയ് 21-നാണ് ആദ്യ ക്വാളിഫയര്‍. 22-ന് എലിമിനേറ്റര്‍ പോരാട്ടവും അരങ്ങേറും. 24-നാണ് രണ്ടാം ക്വാളിഫയര്‍.
Check Also
Close
-
കലാമണ്ഡലത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ച് ആർഎൽവി രാമകൃഷ്ണൻ..March 26, 2024