News
എ ആർ റഹ്മാന്റെ മാന്ത്രികതയിൽ നജീബിന്റെ പ്രണയം: ‘ആടുജീവിതം’.
റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയുടെ പുതിയ ഗാനം റിലീസ് ചെയ്തു. ‘നിന്നെ കിനാവ് കാണും..’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്.
വിജയ് യേശുദാസ്, ചിന്മയി ശ്രീപാദ, രക്ഷിതാ സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തും. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. അമല പോളാണ് നായിക. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ആടുജീവിതത്തിന്റെ ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്.