Career
നീറ്റ് പിജി പരീക്ഷാ തീയതി വീണ്ടും മാറ്റി
നീറ്റ് പിജി പരീക്ഷാ തീയതി മാറ്റി നാഷണൽ മെഡിക്കൽ കമ്മീഷൻ. പുതുക്കിയ വിജ്ഞാപനം അനുസരിച്ച് ജൂൺ 23-മുതൽ പരീക്ഷ ആരംഭിക്കും. ജൂലൈ 15-നാകും ഫലം പ്രസിദ്ധീകരിക്കുക. അഡ്മിഷനോടനുബന്ധിച്ചുള്ള കൗൺസിലിംഗ് ഓഗസ്റ്റ് അഞ്ച് മുതൽ ഒക്ടോബർ 15 വരെ നടക്കും. അക്കാദമിക് ആരംഭിക്കുക സെപ്റ്റംബർ 16നാണ്.
ജോയിൻ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 21ആണ്. മാർച്ച് മൂന്നിനായിരുന്നു നീറ്റ് പിജി ആദ്യം നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് ജൂലൈ ഏഴിലേക്ക് മാറ്റിയിരുന്നു. വിശദവിവരങ്ങൾക്ക് nbe.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.